ആദ്യ ടി20യില്‍ മികച്ച വിജയവുമായി ന്യൂസിലാണ്ട്, വെടിക്കെട്ട് ഇന്നിംഗ്സുമായി ഡെവണ്‍ കോണ്‍വേ

ഏകദിന പരമ്പരയിലെ പോലെ ടി20യിലും വിജയിച്ച് തുടങ്ങി ന്യൂസിലാണ്ട്. ഇന്ന് ഹാമിള്‍ട്ടണില്‍ നടന്ന ആദ്യ ടി20യില്‍ ഡെവണ്‍ കോണ്‍വേയും വില്‍ യംഗും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 210 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ 144/8 എന്ന സ്കോറില്‍ പിടിച്ചുകെട്ടിയ ശേഷം 66 റണ്‍സ് വിജയം ആണ് ന്യൂസിലാണ്ട് നേടിയത്.

Newzealand

52 പന്തില്‍ പുറത്താകാതെ കോണ്‍വേ 92 റണ്‍സ് നേടിയപ്പോള്‍ 30 പന്തില്‍ 53 റണ്‍സുമായി വില്‍ യംഗ് താരത്തിന് മികച്ച പിന്തുണ നല്‍കി. മാര്‍ട്ടിന്‍ ഗപ്ടില്‍(35), ഗ്ലെന്‍ ഫിലിപ്പ്സ്(24*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ന്യൂസിലാണ്ടിന് വേണ്ടി നാസും അഹമ്മദ് രണ്ട് വിക്കറ്റ് നേടി.

45 റണ്‍സ് നേടിയ അഫിഫ് ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. മുഹമ്മദ് സൈഫുദ്ദീന്‍ പുറത്താകാതെ 34 റണ്‍സ് നേടി. ന്യൂസിലാണ്ടിന് വേണ്ടി ഇഷ് സോധി നാലും ലോക്കി ഫെര്‍ഗൂസണ്‍ രണ്ടും വിക്കറ്റ് നേടി.

 

Exit mobile version