ജർമ്മനിക്ക് പിന്നാലെ ഖത്തറിനെതിരെ പ്രതിഷേധവുമായി ഹോളണ്ടും

ഖത്തറിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ പ്രതിഷേധവുമായി ഒരു രാജ്യം കൂടെ രംഗത്ത് വന്നിരിക്കുന്നു. ഇന്ന് ഹോളണ്ട് ആണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ന് ലാത്വിയക്ക് എതിരായ മത്സരത്തിന് മുന്നെ പ്രതിഷേധം അറിയിച്ചുള്ള ജേഴ്സി അണിഞ്ഞ് ആണ് ഹോളണ്ട് ഇറങ്ങിയത്‌.

ഖത്തറിലെ തൊഴിലാളികളുടെ അവസ്ഥയാണ് രാജ്യങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് വരാൻ കാരണം. ഖത്തറിൽ ലോകകപ്പിനായി സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഇടയിൽ 6500 തൊഴിലാളികളോളം കൊല്ലപ്പെട്ടതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതാണ് പ്രതിഷേധങ്ങൾ ഉയരാനുള്ള കാരണം. നോർവേയും ജർമ്മനിയും നേരത്തെ തന്നെ ഇത്തരം പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഇനിയും ഖത്തർ നടപടികൾ എടുത്തില്ല എങ്കിൽ ലോകകപ്പ് ബഹിഷ്‌കരിക്കുന്ന പോലുള്ള വലിയ പ്രതിഷേധങ്ങളിലേക്ക് ടീമുകൾ കടന്നേക്കും എന്നും സൂചനകൾ ഉണ്ട്.

Exit mobile version