Picsart 23 09 12 10 40 35 225

മുൻ ഇന്ത്യൻ ഫുട്ബോൾ കോച്ച് ഇഗോർ സ്റ്റിമാചിന് 3.36കോടി AIFF നഷ്ടപരിഹാരമായി നൽകും

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) മുൻ ഇന്ത്യൻ പുരുഷ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാക്കുമായി ഒത്തുതീർപ്പിലെത്തി, ടാക്സ് കഴിഞ്ഞ് അദ്ദേഹത്തിന് 400,000 ഡോളർ (ഏകദേശം 3.36 കോടി രൂപ) നൽകാമെന്ന് എ ഐ എഫ് എഫ് സമ്മതിച്ചു. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ മുന്നേറ്റം പരാജയപ്പെട്ടതിനെ തുടർന്നാണ് സ്റ്റിമാചിനെ ഇന്ത്യ പുറത്താക്കിയിരുന്നത്‌. ഇത് നിയമപോരാട്ടത്തിലേക്ക് എത്തുകയായിരുന്നു. സ്റ്റിമാക് തൻ്റെ രണ്ട് വർഷത്തെ ശമ്പളത്തിന് തുല്യമായ $ 920,000 ആവശ്യപ്പെട്ടിരുന്നു, എന്നാൽ ചർച്ചകൾക്ക് ശേഷം, തൻ്റെ യഥാർത്ഥ ക്ലെയിമിൻ്റെ പകുതിയിൽ താഴെ തുകയ്ക്ക് ഒത്തുതീർപ്പിന് അദ്ദേഹം സമ്മതിച്ചു.

ഇന്ത്യൻ ഫുട്ബോളിൽ ഇത് അപൂർവമായ നഷ്ടപരിഹാര തുകയായി ഈ ഒത്തുതീർപ്പ് അടയാളപ്പെടുത്തും. സ്റ്റിമാക്കിൻ്റെ കരാർ 2026 ജൂൺ വരെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ അദ്ദേഹത്തിൻ്റെ കാലാവധി 2024 ജൂൺ 17-ന് അവസാനിപ്പിക്കുജ ആയിരുന്നു.

Exit mobile version