Picsart 25 08 14 16 50 01 580

ഓസ്‌ട്രേലിയൻ താരം മിച്ച്വെൽ ഓവൻ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ നിന്ന് പുറത്ത്


സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ വൈറ്റ് ബോൾ പരമ്പരയിൽ നിന്ന് ഓസ്‌ട്രേലിയൻ താരം മിച്ച്വെൽ ഓവൻ പുറത്ത്. കഗിസോ റബാദയുടെ ഷോർട്ട്-പിച്ച് ഡെലിവറി തലയിൽ കൊണ്ടതിനെ തുടർന്നാണ് പരിക്ക്. ഡാർവിനിൽ വെച്ച് നടന്ന രണ്ടാമത്തെ ടി20 മത്സരത്തിൽ ഓസ്‌ട്രേലിയ 53 റൺസിന് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിൽ മിച്ച്വെൽ ഓവൻ ഒരു സൈഡ് ലൈൻ കൺകഷൻ അസ്സസ്‌മെന്റ് പാസായിരുന്നെങ്കിലും പിന്നീട് ചില ലക്ഷണങ്ങൾ കാണിച്ചതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ 12 ദിവസത്തെ നിർബന്ധിത സ്റ്റാൻഡ്-ഡൗൺ പിരീഡ് പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ ശനിയാഴ്ച കെയ്ൻസ്-ൽ വെച്ച് നടക്കുന്ന പരമ്പരയിലെ പ്രധാന മത്സരവും താരത്തിന് നഷ്ടമാകും. കൂടാതെ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാമെന്ന ഓവന്റെ പ്രതീക്ഷയും ഇല്ലാതായി. ബാറ്റർ മാറ്റ് ഷോർട്ട്, ഫാസ്റ്റ് ബൗളർ ലാൻസ് മോറിസ് എന്നിവർക്കും പരിക്ക് കാരണം ഏകദിന പരമ്പര നഷ്ടമാകും. ഷോർട്ടിന് സൈഡ് ഇഞ്ചുറിയും മോറിസിന് പുറം വേദനയുമാണ്. ഇവർക്ക് പകരം ഓൾറൗണ്ടർ ആരോൺ ഹാർഡിയെയും സ്പിന്നർ മാത്യു കുൻഹെമാനെയും ടീമിൽ ഉൾപ്പെടുത്തി. പുറം വേദന കാരണം മോറിസ് കൂടുതൽ പരിശോധനകൾക്കായി പെർത്തിലേക്ക് മടങ്ങി. ആദ്യ അ മത്സരത്തിൽ ഓസ്‌ട്രേലിയ 17 റൺസിന് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ സൗത്ത് ആഫ്രിക്ക ശക്തമായി തിരിച്ചുവന്നതോടെ ടി20 പരമ്പര 1-1 എന്ന നിലയിലാണ്.

Exit mobile version