ഓസ്‌ട്രേലിയൻ താരം മിച്ച്വെൽ ഓവൻ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ നിന്ന് പുറത്ത്


സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ വൈറ്റ് ബോൾ പരമ്പരയിൽ നിന്ന് ഓസ്‌ട്രേലിയൻ താരം മിച്ച്വെൽ ഓവൻ പുറത്ത്. കഗിസോ റബാദയുടെ ഷോർട്ട്-പിച്ച് ഡെലിവറി തലയിൽ കൊണ്ടതിനെ തുടർന്നാണ് പരിക്ക്. ഡാർവിനിൽ വെച്ച് നടന്ന രണ്ടാമത്തെ ടി20 മത്സരത്തിൽ ഓസ്‌ട്രേലിയ 53 റൺസിന് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിൽ മിച്ച്വെൽ ഓവൻ ഒരു സൈഡ് ലൈൻ കൺകഷൻ അസ്സസ്‌മെന്റ് പാസായിരുന്നെങ്കിലും പിന്നീട് ചില ലക്ഷണങ്ങൾ കാണിച്ചതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ 12 ദിവസത്തെ നിർബന്ധിത സ്റ്റാൻഡ്-ഡൗൺ പിരീഡ് പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ ശനിയാഴ്ച കെയ്ൻസ്-ൽ വെച്ച് നടക്കുന്ന പരമ്പരയിലെ പ്രധാന മത്സരവും താരത്തിന് നഷ്ടമാകും. കൂടാതെ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാമെന്ന ഓവന്റെ പ്രതീക്ഷയും ഇല്ലാതായി. ബാറ്റർ മാറ്റ് ഷോർട്ട്, ഫാസ്റ്റ് ബൗളർ ലാൻസ് മോറിസ് എന്നിവർക്കും പരിക്ക് കാരണം ഏകദിന പരമ്പര നഷ്ടമാകും. ഷോർട്ടിന് സൈഡ് ഇഞ്ചുറിയും മോറിസിന് പുറം വേദനയുമാണ്. ഇവർക്ക് പകരം ഓൾറൗണ്ടർ ആരോൺ ഹാർഡിയെയും സ്പിന്നർ മാത്യു കുൻഹെമാനെയും ടീമിൽ ഉൾപ്പെടുത്തി. പുറം വേദന കാരണം മോറിസ് കൂടുതൽ പരിശോധനകൾക്കായി പെർത്തിലേക്ക് മടങ്ങി. ആദ്യ അ മത്സരത്തിൽ ഓസ്‌ട്രേലിയ 17 റൺസിന് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ സൗത്ത് ആഫ്രിക്ക ശക്തമായി തിരിച്ചുവന്നതോടെ ടി20 പരമ്പര 1-1 എന്ന നിലയിലാണ്.

അരങ്ങേറ്റത്തിൽ ഹീറോ ആയി മിച്ച് ഓവൻ, വെസ്റ്റിൻഡീസിന് എതിരെ ഓസ്ട്രേലിയക്ക് ത്രില്ലിംഗ് ജയം


വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ത്രസിപ്പിക്കുന്ന ജയം. ജമൈക്കയിലെ സബിന പാർക്കിൽ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം. അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി കളം നിറഞ്ഞ മിച്ച് ഓവനാണ് ഓസീസിന് വിജയം സമ്മാനിച്ചത്. 27 പന്തിൽ 50 റൺസടിച്ച ഓവൻ, ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചു.


അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ പന്തിൽ തന്നെ ആന്ദ്രെ റസലിനെ സിക്‌സറിന് പറത്തിയാണ് 23-കാരനായ ഓവൻ തന്റെ വരവറിയിച്ചത്. ആറ് സിക്സറുകളാണ് ഓവന്റെ ഇന്നിംഗ്സിലുണ്ടായിരുന്നത്. കാമറൂൺ ഗ്രീനുമായി (26 പന്തിൽ 51) ചേർന്ന് ഓവൻ നേടിയ 80 റൺസ് കൂട്ടുകെട്ടാണ് ഓസീസിന് വിജയം സമ്മാനിച്ചത്. പന്തുകൊണ്ടും ഓവൻ തിളങ്ങി. തന്റെ മൂന്നാം പന്തിൽ തന്നെ താരം ഒരു വിക്കറ്റും നേടി.


നാല് ഓവറിൽ 36 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ബെൻ ഡ്വാർഷൂയിസാണ് ഓസ്‌ട്രേലിയക്ക് വേണ്ടി ബോളിംഗിൽ തിളങ്ങിയത്. ആന്ദ്രെ റസൽ, റുഥർഫോർഡ്, ഹോൾഡർ എന്നിവരുൾപ്പെടെ മൂന്ന് വിക്കറ്റുകളാണ് ഡ്വാർഷൂയിസ് അവസാന ഓവറിൽ നേടിയത്.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. 39 പന്തിൽ 55 റൺസെടുത്ത ഷായ് ഹോപ്പും 32 പന്തിൽ 60 റൺസെടുത്ത റോസ്റ്റൺ ചേസുമാണ് വിൻഡീസിനായി തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 18.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്ത് വിജയം സ്വന്തമാക്കി.


മത്സര സംഗ്രഹം:
വെസ്റ്റ് ഇൻഡീസ്:
8-189 (20 ഓവർ)
റോസ്റ്റൺ ചേസ് 60 (32), ഷായ് ഹോപ്പ് 55 (39)
ബെൻ ഡ്വാർഷൂയിസ് 4-36, നഥാൻ എല്ലിസ് 1-31
ഓസ്‌ട്രേലിയ: 192-7 (18.5 ഓവർ)
മിച്ച് ഓവൻ 50 (27), കാമറൂൺ ഗ്രീൻ 51 (26)
അൽസാരി ജോസഫ് 2-34, ഗുഡകേഷ് മോട്ടി 1-18

അടുത്ത മത്സരം: രണ്ടാം ടി20 – ജൂലൈ 22, കിംഗ്സ്റ്റൺ, ജമൈക്ക.

പരിക്കേറ്റ ഗ്ലെൻ മാക്‌സ്‌വെല്ലിന് പകരം മിച്ചൽ ഓവനെ പഞ്ചാബ് കിംഗ്‌സ് ടീമിലെടുത്തു


പരിക്ക് മൂലം പുറത്തായ ഗ്ലെൻ മാക്‌സ്‌വെല്ലിന് പകരം ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ ഓവനെ പഞ്ചാബ് കിംഗ്‌സ് ടീമിലെടുത്തു.

പരിശീലനത്തിനിടെയുണ്ടായ കൈവിരലിന് ഒടിവ് കാരണമാണ് മാക്‌സ്‌വെല്ലിന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് 100-ൽ താഴെ സ്ട്രൈക്ക് റേറ്റിൽ 48 റൺസ് മാത്രമാണ് മാക്‌സ്‌വെൽ ഈ സീസണിൽ നേടിയത്.


നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) പെഷവാർ സൽമിയുടെ താരമായ ഓവൻ, പിഎസ്എല്ലിലെ മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷം പഞ്ചാബ് കിംഗ്‌സിനൊപ്പം ചേരും. മെയ് 9നാണ് സൽമിയുടെ അവസാന ലീഗ് മത്സരം. അവർ പ്ലേ ഓഫിൽ യോഗ്യത നേടിയാൽ ഓവന്റെ വരവ് വൈകാൻ സാധ്യതയുണ്ട്.


ഈ വർഷം ആദ്യം ബിഗ് ബാഷ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയിൽ പങ്കാളിയായി (39 പന്തിൽ) ഓവൻ ശ്രദ്ധ നേടിയിരുന്നു. ഹോബാർട്ട് ഹറികെയ്ൻസിനെ അവരുടെ കന്നി ബിബിഎൽ കിരീടത്തിലേക്ക് നയിച്ചതും ടൂർണമെന്റിലെ 452 റൺസോടെ ഏറ്റവും കൂടുതൽ റൺസ് നേടിയതും ഓവനായിരുന്നു.


പോയിന്റ് പട്ടികയിൽ നിലവിൽ 13 പോയിന്റുമായി നാലാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് സാധ്യത നിലനിർത്തുന്നുണ്ട്. ഞായറാഴ്ച ധർമ്മശാലയിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായിട്ടാണ് അവരുടെ അടുത്ത മത്സരം. മൂന്ന് കോടി രൂപയ്ക്കാണ് ഓവൻ ടീമിൽ എത്തുന്നത്. പ്ലേ ഓഫ് ലക്ഷ്യമിടുന്ന പഞ്ചാബിന്റെ മധ്യനിരയ്ക്ക് ഓവന്റെ വരവ് കൂടുതൽ കരുത്ത് നൽകും.

Exit mobile version