Picsart 25 08 14 19 09 11 117

സി എസ് എൽ കേരള 2025: മാർ അത്തനേഷ്യസ് കോതമംഗലം ജേതാക്കൾ

പ്രഥമ കോളേജ് സ്പോർട്സ് ലീഗിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി കോതമംഗലം ജേതാക്കളായി. ഇന്നലെ നടന്ന സൂപ്പർ ലീഗ് മത്സരത്തിൽ മാർ അത്തനേഷ്യസും മഹാരാജാസ് സ്ട്രൈക്കേഴ്സും സമനിലയിൽ പിരിഞ്ഞതോടെ മൂന്ന് കളികളിൽ നിന്നായി ഏഴ് പോയിൻ്റ് നേടിയാണ് എം എ ഫുട്ബോൾ അക്കാദമി ജേതാക്കളായത്.

അവസാന ലീഗ് മത്സരത്തിൽ എംവിഎസ് കെ വി എമ്മിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സമോറിൻസ് ഇസെഡ് ജി സി രണ്ടാം സ്ഥാനം നേടി. സമോറിയൻസിനായി അതുൽ കെ രണ്ടു ഗോളുകളും ജെസെൽ ഒരു ഗോളും നേടി.

ജേതാക്കളായ മാർ അത്തനേഷ്യസിന് സമ്മാനമായി ട്രോഫിയും രണ്ടു ലക്ഷം രൂപയും സർട്ടിഫിക്കറ്റും മെഡലും കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ പി രവീന്ദ്രൻ സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ സമോറിൻസിന് ട്രോഫിയും ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും മെഡലും കായിക യുവജനകാര്യ വകുപ്പ് ഡയറക്ടറും കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുമായ വിഷ്ണുരാജ് പി ഐപിഎസ് സമ്മാനിച്ചു. സമാപന സമ്മേളനം ഡോ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി അധ്യക്ഷനായ ചടങ്ങിൽ വിഷ്ണുരാജ് പി ഐപിഎസ്. കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എ‍‍ജ്യുക്കേഷൻ വിഭാഗം ഡയറക്ടർ ഡോ സക്കീർ ഹുസൈൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ മുഹമ്മദ് ആഷിക്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കോളേജിയേറ്റ് എജ്യൂക്കേഷൻ പ്രിയ പി തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version