ടി20യില്‍ ഇനി ഓസ്ട്രേലിയന്‍ മുഖ്യ സെലക്ടറുടെ ചുമതല കൂടി ജസ്റ്റിന്‍ ലാംഗര്‍ക്ക്

ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ടി20യില്‍ പ്രധാന സെലക്ടറുടെ ചുമതല കൂടി വഹിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനം. മാര്‍ക്ക് വോ തിരഞ്ഞെടുപ്പ് പാനലില്‍ നിന്ന് വിരമിച്ചതിനു ശേഷം സെലക്ഷന്‍ പാനല്‍ അംഗങ്ങളുടെ എണ്ണം 3 ആക്കി നിലനിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. നാഷണല്‍ സെലക്ടര്‍ ട്രെവര്‍ ഹോഹന്‍സ്, നാഷണല്‍ ടാലന്റ് മാനേജര്‍ ഗ്രെഗ് ചാപ്പല്‍ എന്നിവര്‍ക്കൊപ്പം ഇനി ജസ്റ്റിന്‍ ലാംഗര്‍ കൂടി മാത്രമാവും സെലക്ഷന്‍ പാനലില്‍ അംഗമായുണ്ടായിരിക്കുക.

ഏകദിനങ്ങളിലെ പ്രകടനത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഓസ്ട്രേലിയ ടി20യില്‍ ഭേദപ്പെട്ട പ്രകടനമാണ് അടുത്തിടെ പുറത്തെടുത്തത്. നിലവില്‍ മൂന്നാം റാങ്കിലാണ് ടി20യില്‍ ടീമിനുള്ളത്. ലാംഗര്‍ ടി20യില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഹോഹന്‍സ് ടെസ്റ്റിലും ഗ്രെഗ് ചാപ്പല്‍ ഏകദിനങ്ങളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹിഗ്വയിന് ചെൽസിയോ മിലാനോ വിലയിട്ടിട്ടില്ലെന്ന് യുവന്റസ് സി.ഇ.ഓ
Next articleനിക്ക് പോപിന് പരിക്ക്, ബേർൺലിയുടെ യൂറോപ്പ ലീഗ് പ്രതീക്ഷകൾക്ക് തിരിച്ചടി