സ്കോട്‍ലാന്‍ഡ് നായകന്‍ ടി20 ബ്ലാസ്റ്റിനു

സ്കോട്‍ലാന്‍ഡ് നായകന്‍ ടി20 ബ്ലാസ്റ്റില്‍ കളിക്കും. നോര്‍ത്താംപ്ടണ്‍ഷയര്‍ ആണ് കൈല്‍ കോയെറ്റ്സറുടെ സേവനം ഉറപ്പാക്കിയത്. ക്ലബ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ചെറിയൊരു കാലയളവിലേക്കാണ് താരത്തിന്റെ സേവനം ക്ലബ്ബിനു ലഭിക്കുക. നോട്ടിംഗാംഷയര്‍ ഔട്ട്‍ലോസിനെതിരെയുള്ള മത്സരത്തില്‍ താരം കളിക്കുമെന്നും നോര്‍ത്താംപ്ടണ്‍ഷയര്‍ അറിയിച്ചു. 2011 മുതല്‍ 2015 വരെ നോര്‍ത്താംപ്ടണ്‍ഷയറിനു കളിച്ചിട്ടുള്ള താരമാണ് കൈല്‍. 2013ല്‍ വിജയിയായ ടീമിലും കൈല്‍ ഭാഗമായിരുന്നു.

ടീമിനു ചില സീനിയര്‍ താരങ്ങളെ പരിക്ക് മൂലം നഷ്ടമാകുന്നതിനിടെ കൈല്‍ ടീമിലെത്തുന്നത് ഗുണമാകുമെന്നാണ് ടീം കോച്ച് ഡേവിഡ് റിപ്ലി അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial