വാക്സിനേഷന്‍ എടുത്ത് കുല്‍ദീപ് യാദവ്, പുറകെ അന്വേഷണം പ്രഖ്യാപിച്ച് കാന്‍പൂര്‍ അഡ്മിനിസ്ട്രേഷന്‍

ഏവരും കോവിഡ് വാക്സിനേഷന്‍ എടുക്കുവാന്‍ ആഹ്വാനം ചെയ്യുമ്പോളും ഇപ്പോള്‍ വാക്സിനേഷന്‍ എടുത്ത് പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ്. താരം ഗസ്റ്റ് ഹൗസില്‍ വാക്സിനേഷന്‍ എടുത്തുവെന്നതാണ് ഇപ്പോള്‍ സംഭവത്തില്‍ അന്വേഷണം നടത്തുവാന്‍ കാന്‍പൂര്‍ അഡ്മിനിസ്ട്രേഷനെ പ്രേരിപ്പിച്ചിരിക്കുന്നത്.

താരം ആശുപസ്ത്രിയിലെ സ്ലോട്ടാണ് ബുക്ക് ചെയ്തതെങ്കിലും ആദ്യ ഡോസ് എടുത്തത് ഒരു ഗസ്റ്റ് ഹൗസിലാണെന്നാണ് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ശനിയാഴ്ചയാണ് താരം വാക്സിനേഷന്‍ എടുത്തത്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ആണ് വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്.

താരത്തിനോട് ഈ വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് കാന്‍പൂര്‍ അധികാരികള്‍. താരം കൃത്യമായി വാക്സിനേഷന്‍ നിശ്ചയിച്ച കേന്ദ്രത്തില്‍ നടക്കുന്നില്ലെന്ന് അറിയിച്ചില്ലെന്നാണ് ഇപ്പോള്‍ അന്വേഷണത്തിന് കാരണമായിരിക്കുന്നത്.