Kohli Rohit

ടെസ്റ്റ് റാങ്കിംഗിൽ വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും വൻ വീഴ്ച

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഐസിസി ടെസ്റ്റ് റാങ്കിംഗിൽ പിറകോട്ട് വീണു. പിങ്ക് ബോൾ മത്സരത്തിൽ വെറും 7 ഉം 11 ഉം സ്‌കോറുകൾ നേടിയ കോഹ്‌ലി ആറ് സ്ഥാനങ്ങൾ താഴേക്ക് പോയി 20-ാം റാങ്കിലെത്തി. ആദ്യ പത്തിലേക്ക് മടങ്ങാമെന്ന കോഹ്ലിയുടെ പ്രതീക്ഷ ഇതോടെ തകർന്നു.

Kohli

രോഹിത് ശർമ്മ ആദ്യ 30-ൽ നിന്ന് പുറത്തായി. അഡ്ലെയ്ഡിൽ 6-ാം നമ്പറിലേക്ക് നീങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ രണ്ട് ഇന്നിംഗ്‌സുകളിലുമായി ഒമ്പത് റൺസ് മാത്രമാണ് നേടിയത്. ഇപ്പോൾ റാങ്കിംഗിൽ 31-ാം സ്ഥാനത്താണ് അദ്ദേഹം.

ഈ തിരിച്ചടികൾക്കിടയിലും, യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ റാങ്കിംഗിൽ നാലാം സ്ഥാനത്ത് തുടരുന്നു. 9-ാം സ്ഥാനത്തുള്ള ഋഷഭ് പന്താണ് ആദ്യ പത്തിൽ ഉള്ള മറ്റൊരു ഇന്ത്യൻ ബാറ്റർ. 17-ാം സ്ഥാനത്ത് ശുഭ്മാൻ ഗില്ലും ഉണ്ട്.

ബൗളർമാരുടെ റാങ്കിംഗിൽ, അഡ്‌ലെയ്ഡിൽ നാല് വിക്കറ്റ് നേട്ടത്തിന് ശേഷം ജസ്പ്രീത് ബുംറ തൻ്റെ ഒന്നാം സ്ഥാനം നിലനിർത്തി. എന്നിരുന്നാലും, രണ്ടാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസിനോട് ആർ അശ്വിന് നാലാം സ്ഥാനം നഷ്ടമായി.

ഇംഗ്ലണ്ടിൻ്റെ ഹാരി ബ്രൂക്ക് ടെസ്റ്റ് ബാറ്റിംഗ് ചാർട്ടിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു, ജോ റൂട്ടിനെ രണ്ടാം സ്ഥാനത്തേക്ക് പ്രമുഖ പിന്തള്ളി.

Exit mobile version