Picsart 23 10 20 21 23 43 387

എല്ലാ ഫോർമാറ്റിലും 100 വിക്കറ്റ് നേടുന്ന ആദ്യ പാകിസ്ഥാൻ ബൗളറായി ഷഹീൻ അഫ്രീദി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓരോ ഫോർമാറ്റിലും 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ പാക് ബൗളറായി ഷഹീൻ അഫ്രീദി ചരിത്രം കുറിച്ചു. ചൊവ്വാഴ്ച രാത്രി ഡർബനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെയാണ് ഇടങ്കയ്യൻ പേസർ ഈ നാഴികക്കല്ല് കടന്നത്. റാസി വാൻ ഡെർ ഡ്യൂസെൻ, ഡേവിഡ് മില്ലർ തുടങ്ങിയ പ്രധാന കളിക്കാരെ പുറത്താക്കി, തൻ്റെ നാല് ഓവർ സ്പെല്ലിൽ 3 വിക്കറ്റ് നേടാൻ ഷഹീനായി.

ടി20യിൽ 100 ​​വിക്കറ്റ് നേട്ടം കൈവരിച്ച ന്യൂസിലൻഡിൻ്റെ ടിം സൗത്തി, ബംഗ്ലാദേശിൻ്റെ ഷാക്കിബ് അൽ ഹസൻ, ശ്രീലങ്കയുടെ ലസിത് മലിംഗ എന്നിവരുൾപ്പെടെയുള്ള കളിക്കാരുടെ കൂട്ടത്തിൽ അഫ്രീദി ഇപ്പോൾ ചേർന്നു. 71 മത്സരങ്ങളിൽ ഈ നേട്ടം കൈവരിച്ച ഹാരിസ് റൗഫിന് ശേഷം ഏറ്റവും വേഗതയേറിയ രണ്ടാമത്തെ പാക്കിസ്ഥാനിയായി 24-കാരനായ അഫ്രീദി മാറി. തൻ്റെ 74-ാം ടി20 മത്സരത്തിൽ ആണ് 100 വിക്കറ്റിൽ ഷഹീൻ എത്തുന്നത്‌.

ഏകദിനത്തിൽ 112 വിക്കറ്റുകളും ടെസ്റ്റ് ക്രിക്കറ്റിൽ 116 വിക്കറ്റുകളും അഫ്രീദിയുടെ പേരിലുണ്ട്.

Exit mobile version