കെ.എൽ രാഹുലിന്റെ ബാറ്റ് ലേലത്തിൽ പോയത് വമ്പൻ തുകക്ക്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ താരം കെ.എൽ രാഹുലിന്റെ ലോകകപ്പിൽ ഉപയോഗിച്ച ബാറ്റ് ലേലത്തിൽ പോയത് വമ്പൻ തുകക്ക്. 2,64,228 രൂപക്കാണ് താരം 2019ലെ ലോകകപ്പിൽ ഉപയോഗിച്ച ബാറ്റ് ലേലത്തിൽ വിറ്റുപോയത്. തന്റെ 28മത്തെ ജന്മദിനത്തിലാണ് തന്റെ ബാറ്റ് ലേലം ചെയുന്ന കാര്യം കെ.എൽ രാഹുൽ അറിയിച്ചത്. കെ.എൽ രാഹുൽ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ഉപയോഗിച്ച സാധനങ്ങളാണ് 7,99,553 രൂപക്ക്  ലേലത്തിൽ വിറ്റുപോയത്.

ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക ഈ പ്രതിസന്ധി ഘട്ടങ്ങളിൽ കഷ്ട്ടപ്പെടുന്ന പാവപെട്ട കുട്ടികൾക്ക് നൽകുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അവയർ ഫൗണ്ടേഷന്റെ കീഴിലാണ് കെ.എൽ രാഹുൽ പാവപെട്ട കുട്ടികളെ സഹായിക്കുക.

താരത്തിന്റെ ബാറ്റിന് പുറമെ ഹെൽമെറ്റ്, പാഡുകൾ, ജേഴ്സി, ഗ്ലൗസ്, ടെസ്റ്റ് ജേഴ്‌സി എന്നിവയും താരം ലേലത്തിന് വെച്ചിരുന്നു. ഹെൽമെറ്റിന് 1,22,677 രൂപയും പാഡിന് 33,028 രൂപയും ഏകദിന ജേഴ്സിക്ക് 1,13,240 രൂപയുമാണ് ലഭിച്ചത്. ഇത് കൂടാതെ ടി20 ജേഴ്‌സിക്ക് 1,04,824 രൂപയും ടെസ്റ്റ് ജേഴ്‌സിക്ക് 1,327,74 രൂപയും ഗ്ലൗസിന് 28,782 രൂപയുമാണ് ലഭിച്ചത്.