കെപി നാളെ ബിഗ് ബാഷിലെ അവസാന മത്സരം കളിക്കും, ഇനി ഇംഗ്ലണ്ടില്‍ കോച്ചിംഗ് മോഹം

ഇംഗ്ലണ്ടിനെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ സഹായിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കെവിന്‍ പീറ്റേര്‍സണ്‍. ഈ സീസണോട് കൂടി തന്റെ ബിഗ് ബാഷ് കരിയറിനും വിരമാമിടുന്ന കെവിന്‍ പീറ്റേര്‍സണ്‍ ഇംഗ്ലണ്ട് ടീമില്‍ ഏതെങ്കിലും തരത്തിലുള്ള കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുന്നതിനു ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് താരങ്ങളും പലരും തന്നോട് ഉപദേശം തേടി എത്താറുണ്ട്. അതിനാല്‍ തന്നെ ഇത് തനിക്ക് പുതിയ കാര്യമല്ല എന്നാണ് കെപി പറഞ്ഞത്.

https://twitter.com/KP24/status/956472357618466816

എന്നാല്‍ പീറ്റേര്‍സണും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. ഇതിനു മുമ്പ് ഇംഗ്ലണ്ട് ഏകദിന ടീമിന്റെ കണ്‍സള്‍ട്ടന്റായി പീറ്റേര്‍സണ് 2015ല്‍ അവസരം നല്‍കാന്‍ ആന്‍ഡ്രൂ സ്ട്രോസ് ശ്രമിച്ചിരുന്നുവെങ്കിലും ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് മോഹങ്ങള്‍ അംഗീകരിക്കപ്പെടില്ല എന്ന് മനസ്സിലാക്കിയതോടെ പീറ്റേര്‍സണ്‍ അത് നിരസിക്കുകയായിരുന്നു.

ശനിയാഴ്ച ബിഗ് ബാഷിലെ തന്റെ അവസാന മത്സരം പീറ്റേര്‍സണ്‍ കളിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version