ബംഗ്ലാദേശിനെ നാണംകെടുത്തി കേശവ് മഹാരാജ്, 53 റൺസിന് പുറത്ത്

ഡര്‍ബന്‍ ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റിംഗിന് ദാരുണാന്ത്യം. മത്സരത്തിന്റെ അവസാന ദിവസം ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ ബംഗ്ലാദേശിനെ ചുറ്റിക്കുന്ന കാഴ്ചയാണ് കണ്ടത്. കേശവ് മഹാരാജ് 7 വിക്കറ്റ് നേടിയപ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ വെറും 53 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഇതോടെ മത്സരത്തിൽ 220 റൺസിന്റെ വിജയം ആതിഥേയരായ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. പത്തോവറിൽ 32 റൺസ് വിട്ട് നല്‍കിയാണ് കേശവ് മഹാരാജ് 7 വിക്കറ്റ് നേടിയത്. സൈമൺ ഹാര്‍മര്‍ 3 വിക്കറ്റ് നേടി.