കെയ്ൻ റിച്ചാർഡ്സൺ ശ്രീലങ്ക പരമ്പരയിൽ നിന്ന് പരിക്കേറ്റ് പുറത്ത്

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്‌സണെ ഓസ്ട്രേലിയക്ക് നഷ്ടമായി. ഹാംസ്ട്രിംഗ് ഇഞ്ച്വറി ആണ് റിച്ചാർഡ്സണ് പ്രശ്നമായിരിക്കുന്നത്. താരം ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങും.

അവസാന ട്വന്റി 20 അന്താരാഷ്ട്ര മത്സരത്തിനുള്ള ഒരുക്കത്തിനിടയിൽ ആണ് റിച്ചാർഡ്‌സണിന് പരിക്ക് പറ്റിയെങ്കിലും താരം ടി20യിൽ കളിച്ചത് കൂടുതൽ പ്രശ്നമാക്കിയത്. ഓസ്ട്രേലിയ ടി20 പരമ്പര 2-1ന് നേടിയിരുന്നു.