Picsart 24 10 22 12 04 53 013

അച്ഛൻ മെമ്പർഷിപ്പ് ദുരുപയോഗം ചെയ്തു, ഖാർ ജിംഖാന ജെമിമ റോഡ്രിഗസിൻ്റെ അംഗത്വം റദ്ദാക്കി

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗസിൻ്റെ പിതാവ് ഇവാൻ റോഡ്രിഗസ് മതപരമായ പ്രവർത്തനങ്ങൾക്ക് മെമ്പർഷിപ്പ് ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്ന് മുംബൈയിലെ ഖാർ ജിംഖാന ജമീമയുടെ അംഗത്വം റദ്ദാക്കി.

2024 ഒക്ടോബർ 20-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ, ബ്രദർ മാനുവൽ മിനിസ്ട്രീസുമായി സഹകരിച്ച് ഇവാൻ സംഘടിപ്പിച്ച പരിപാടികൾ ആണ് വിവാദമായത്.

ഖാർ ജിംഖാന ഉദ്യോഗസ്ഥർ ഈ നടപടി സ്ഥിരീകരിച്ചു. ജിംഖാനയുടെ സൗകര്യങ്ങൾ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. 2023-ൽ ജിംഖാനയിൽ ചേർന്ന ജെമിമ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന താരമാണ്.

Exit mobile version