KL Rahul

ഒരൊറ്റ ടെസ്റ്റ് മത്സരം കൊണ്ട് കെ എൽ രാഹുലിനെ പുറത്താക്കരുത് എന്ന് വെങ്കടപതി രാജു

പുണെയിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും രാഹുലിന് സെലക്ടർമാർക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടപതി രാജു. ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ 0, 12 സ്‌കോറുകൾ നേടിയ നിരാശപ്പെടുത്തിയെങ്കിലും, രാഹുലിൻ്റെ അനുഭവപരിചയം ടീമിന് ആവശ്യമാണെന്ന് രാജു പറഞ്ഞു.

“ഞാൻ ക്യാപ്റ്റനായിരുന്നെങ്കിൽ ഞാൻ അതേ ടീമിനെ തന്നെ നിലനിർത്തിയാണ് പോവുക. ഒരു ടെസ്റ്റ് മത്സരം കൊണ്ട് മാത്രം നിങ്ങൾക്ക് കെ എൽ രാഹുലിനെ ബെഞ്ച് ചെയ്യാൻ കഴിയില്ല. അവൻ ഒരു പരിചയസമ്പന്നനായ ബാറ്ററാണ്. അടുത്ത ടെസ്റ്റ് കളിക്കണം.” വെങ്കടപതി രാജു പറഞ്ഞു.

2022 മുതൽ സ്ഥിരതയില്ലാത്ത പ്രകടനത്തിൻ്റെ പേരിൽ രാഹുൽ വിമർശനങ്ങൾ നേരിടുന്നുണ്ട്. തൻ്റെ അവസാന 12 ടെസ്റ്റുകളിൽ ഒരു സെഞ്ച്വറി മാത്രമാണുള്ളത്. 25.7 മാത്രമാണ് ശരാശരി.

പരിക്കിൽ നിന്ന് തിരിച്ചുവരുന്ന ശുഭ്മാൻ ഗിൽ രണ്ടാം ടെസ്റ്റിൽ രാഹുലിൻ്റെ പകരം ടീമിൽ എത്തിയേക്കും.

Exit mobile version