Picsart 24 06 29 23 53 40 911

ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി!!

ടി20 ലോകകപ്പ് കിരീടം നേടിയ വിരാട് കോഹ്ലി തന്റെ ടി20 അന്താരാഷ്ട്ര ലോകകപ്പ് കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഇന്ന് ലോകകപ്പ് ഫൈനൽ മത്സരത്തിൽ പ്ലയർ ഓഫ് ദി മാച്ച് ആയ ശേഷം സംസാരിക്കുക ആയിരുന്നു വിരാട് കോഹ്ലി. ഇത് തന്റെ അവസാന ലോകകപ്പ് ആണെന്നും ഇത് ഇന്ത്യക്ക് ആയുള്ള അവസാന ടി20 മത്സരമാണെന്ന് കോഹ്ലി പറഞ്ഞു.

സംശയം തോന്നി കമന്റേറ്റർ ഹർഷ ബോഗ്ല വീണ്ടും ചോദിച്ചപ്പോൾ താൻ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് കോഹ്ലി പറഞ്ഞു. ഇനി അടുത്ത ജനറേഷനുള്ള അവസരമാണെന്നും കോഹ്ലി പറഞ്ഞു. ഇന്ന് 76 റൺസ് എടുത്ത് ഇന്ത്യക്ക് മികച്ച സ്കോർ നൽകാൻ കോഹ്ലിക്ക് ആയിരുന്നു. ഈ ലോകകപ്പ് അത്ര നല്ലതല്ലായിരുന്നു എങ്കിലും കോഹ്ലിക്ക് നിർണായക ഘട്ടത്തിൽ ഇന്ത്യയുടെ രക്ഷകനായി.

Exit mobile version