സോമര്‍സെറ്റുമായി കരാര്‍ പുതുക്കി ജാക്ക് ലീഷ്

2020 വരെ സോമര്‍സെറ്റുമായി കരാര്‍ പുതുക്കി ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീഷ്. നിലവില്‍ 2019 വരെ കരാ‍ര്‍ ഉള്ള താരം ഒരു വര്‍ഷം കൂടിയാണ് പുതുക്കിയിരിക്കുന്നത്. 20120ല്‍ സോമര്‍സെറ്റിനായി അരങ്ങേറ്റം കുറിച്ച താരം 70 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 236 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനായി ശ്രീലങ്കയില്‍ ടെസ്റ്റ് അരങ്ങേറ്റ പരമ്പരയില്‍ 3-0നു വിജയം കുറിക്കുമ്പോള്‍ ലീഷ് 18 വിക്കറ്റുകളാണ് നേടിയത്.

2018ല്‍ മികച്ച ഫോമിലായിരുന്ന താരത്തെ 2020 വരെ ടീമിനൊപ്പം നിര്‍ത്തുവാന്‍ സാധിച്ചത് വലിയൊരു നേട്ടമാണെന്നാണ് ജാക്ക് ലീഷിന്റെ പുതിയ കരാറിനെത്തുറിച്ച് സോമര്‍സെറ്റ് മുഖ്യ കോച്ച് ജേസണ്‍ കെര്‍ പറഞ്ഞത്.

Exit mobile version