ഓസ്‌ട്രേലിയൻ സൂപ്പർ താരങ്ങളെ വിശ്വസിക്കാൻ തയ്യാറാകാതെ ഐ പി എൽ ടീമുകൾ

Steve Smith

ഐ പി എൽ 2021ലേക്ക് നിലനിർത്തുന്ന താരങ്ങളുടെ പട്ടികയിൽ ഓസ്‌ട്രേലിയൻ സൂപ്പർ താരങ്ങളായ സ്റ്റീവ് സ്‌മിത്, ആരോൺ ഫിഞ്ച് , ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ സ്ഥാനം പിടിച്ചില്ല. കഴിഞ്ഞ പതിപ്പിലെ തീർത്തും നിറം മങ്ങിയ പ്രകടനവും പിന്നെ വമ്പൻ പ്രതിഫലവും തന്നെയാണ് പുറത്താക്കലിന് പിന്നിൽ.

രാജസ്ഥാൻ നായകനും മുൻനിര ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്‌മിതിന്റെ കരിയറിലെ ഏറ്റവും മോശം സീസണായിരിന്നു ഐപിഎൽ 2020 . മോശം ക്യാപ്റ്റൻസിയുടെ പേരിൽ ഏറേ പഴികേട്ട താരം 25.91 ശരാശരിയിൽ 311 റൺസാണ് ആകെ നേടിയത്.

പഞ്ചാബ് സൂപ്പർ കിങ്സിനായി 15.42 ശരാശരിയിൽ 108 റൺസും 3 വിക്കറ്റും മാത്രമായിരുന്നു ആൾറൗണ്ടറും ട്വൻറി-ട്വൻറി സ്പെഷ്യലിസ്റ്റുമായ മുൻ നായകൻ ഗ്ലെൻ മാക്‌സ്‌വെലിൻറെ സംഭാവന.

ഓപ്പണറും ഓസ്‌ട്രേലിയൻ നായകനുമായ ആരോൺ ഫിഞ്ചും റോയൽ ചലഞ്ചേഴ്സിനായി പ്രതീക്ഷക്ക് ഒത്തുയർന്നിരുന്നില്ല. 22.33 ശരാശരിയിൽ 268 റൺസുമാത്രം നേടിയ ഫിഞ്ച് ആകെ ഒരു അർധ ശതകമാണ് നേടിയത്.

നിലനിർത്തിയില്ലെങ്കിലും അടുത്ത താരലേലത്തിൽ ഈ താരങ്ങളെ തിരിച്ച് എടുക്കാനുള്ള അവസരം ടീമുകൾക്കുണ്ട്.

Previous articleദേവ്ദത്ത് പടിക്കൽ ടീമിൽ തുടരും, റോയൽ ചാലഞ്ചേഴ്സ് നിലനിർത്തിയ താരങ്ങളും റിലീസ് ചെയ്തവരും
Next articleകേദർ ജാദവ്, പിയൂഷ് ചൗള, മുരളി വിജയ് ഒക്കെ പുറത്ത്, സി എസ് കെ നിലനിർത്തിയത് ഇവരെ