Shafaliverma

സൂപ്പര്‍ ഷഫാലി, ഗുജറാത്തിന്റെ കഥ കഴിച്ചത് 7.1 ഓവറിൽ

ഗുജറാത്ത് ജയന്റ്സിനെ അക്ഷരാര്‍ത്ഥത്തിൽ മുക്കിക്കളഞ്ഞ് ഷഫാലി വര്‍മ്മ. താരം 19 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ഗുജറാത്ത് മുന്നോട്ട് വെച്ച 106 റൺസ് വിജയ ലക്ഷ്യം ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് നഷ്ടമില്ലാതെ 7.1 ഓവറിലാണ് നേടിയത്.

ഷഫാലി 28 പന്തിൽ നിന്ന് 76 റൺസ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് 15 പന്തിൽ 21 റൺസ് നേടി മറുവശത്ത് കാഴ്ചക്കാരിയായി നിന്നു. ഷഫാലി 10 ഫോറും 5 സിക്സും ആണ് നേടിയത്.

Exit mobile version