Picsart 24 03 20 20 20 26 166

ഡേവിഡ് വില്ലിക്ക് സീസൺ തുടക്കം നഷ്ടമാകുമെന്ന് LSG

വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസണിൻ്റെ തുടക്കം ഡേവിഡ് വില്ലിക്ക് നഷ്ടമാകുമെന്ന് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞു. എപ്പോൾ വില്ലി ടീമിനൊപ്പം ചേരുമെന്ന് വ്യകതമല്ല എന്നും ലാംഗർ പറഞ്ഞു.

ഇംഗ്ലീഷ് ഇടംകൈയ്യൻ സീമർ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ആയിരുന്നു കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകൾ കളിച്ചത്‌. ഡിസംബറിൽ ദുബായിൽ നടന്ന ലേലത്തിൽ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് (ഏകദേശം 190,000 പൗണ്ട്) ആയിരുന്നു LSG വില്ലിയെ സ്വന്തമാക്കിയത്.

ഇംഗ്ലീഷ് താരമായ മാർക്ക് വുഡിനെയും എൽ എസ് ജിക്ക് ഈ സീസണിൽ നഷ്ടമായിരുന്നു. ടീമിന് വലിയ പരിചയസമ്പത്ത് ആണ് ഇരുവരുടെയും അഭാവം കൊണ്ട് നഷ്ടമാകുന്നത് എന്ന് പരിശീലകൻ ലാംഗർ പറഞ്ഞു.

Exit mobile version