Picsart 23 03 16 13 59 51 960

ആർ സി ബിക്ക് തിരിച്ചടി, വിൽ ജാക്ക്‌സ് ഐ പി എല്ലിൽ നിന്ന് പിന്മാറി

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ഇടയിൽ പരിക്കേറ്റ ഇംഗ്ലണ്ട് ബാറ്റർ വിൽ ജാക്ക്‌സ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന പതിപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ ഡിസംബറിൽ നടന്ന ഐപിഎൽ ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 3.2 കോടി രൂപയ്ക്ക് വാങ്ങിയ 24കാരനായ ജാക്‌സിന് ബംഗ്ലാദേശിനെതിരായ ഇംഗ്ലണ്ടിന്റെ രണ്ടാം ഏകദിനത്തിനിടെ ആയിരുന്നു പരിക്കേറ്റത്‌. ഇതാണ് ഐപിഎല്ലിൽ നിന്ന് പിന്മാറാൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയത്‌.

ഈ വർഷം മൂന്ന് ഫോർമാറ്റുകളിലും ഇംഗ്ലണ്ടിൽ അരങ്ങേറ്റം കുറിച്ച ജാക്ക്സ്, ബംഗ്ലാദേശിൽ തന്റെ ആദ്യ ഏകദിനം കളിക്കുന്നതിന് മുമ്പ് പാകിസ്ഥാനിൽ വെച്ച് ടി20, ടെസ്റ്റ് മത്സരങ്ങൾ ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്. ജാക്‌സിന്റെ പകരക്കാരനായി ആർസിബി നിലവിൽ ന്യൂസിലൻഡിന്റെ മൈക്കൽ ബ്രേസ്‌വെല്ലുമായി ചർച്ച നടത്തിവരികയാണെന്ന് ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു‌.

Exit mobile version