Vikramdravid

രാജസ്ഥാന്‍ റോയൽസിന് പുതിയ ബാറ്റിംഗ് കോച്ച്

രാജസ്ഥാന്‍ റോയൽസ് കോച്ചിംഗ് നിരയിലേക്ക് രാഹുല്‍ ദ്രാവിഡിനൊപ്പം വിക്രം റാഥോര്‍ എത്തുന്നു. ടീമിന്റെ ബാറ്റിംഗ് കോച്ച് ആയാണ് റാഥോര്‍ എത്തുന്നത്. ഇന്ത്യയുടെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് ചുമതല വഹിച്ചപ്പോള്‍ വിക്രം റാഥോര്‍ ബാറ്റിംഗ് കോച്ചിന്റെ സ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ്.

വിക്രം റാഥോറിന്റെ ടെക്നിക്കൽ എക്സ്പര്‍ടൈസ് റോയൽസ് താരങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് തനിക്ക് വിക്രമുമായി പ്രവര്‍ത്തിച്ച വര്‍ഷങ്ങളുടെ പരിചയത്തിന്റെ ബലത്തിൽ ആത്മവിശ്വാസത്തോടെ പറയാനാകുമെന്നാണ് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്.

Exit mobile version