Picsart 23 05 24 11 57 23 792

രോഹിത് ശർമ്മ ഇന്ന് മുംബൈ ഇന്ത്യൻസിനൊപ്പം ചേരും

മുൻ മുംബൈ ഇന്ത്യൻസ് (എംഐ) ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) വരാനിരിക്കുന്ന സീസണ് മുന്നോടിയായി ഇന്ന് ടീമിനൊപ്പം ചേരും. വാങ്കഡെ സ്റ്റേഡിയത്തിൽ ടീമിൻ്റെ പരിശീലന ക്യാമ്പിൽ രോഹിതും ഇന്നും ചേരും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ ടീമിനൊപ്പം അഞ്ച് ടെസ്റ്റ് കളിച്ച് വരുന്നതിനാൽ ആണ് രോഹിത് ടീമിനൊപ്പം ചേരാൻ വൈകിയത്.

രോഹിത് ശർമ്മ മാത്രമല്ല ജസ്പ്രിത് ബുമ്രയും ഇന്ന് ക്യാമ്പിൽ എത്തും. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മുംബൈയുടെ പ്രകടനങ്ങൾ എങ്ങനെ ഉണ്ടാകും എന്നാകും ഈ സീസണിൽ ഏവരും ഉറ്റു നോക്കുന്നത്. രോഹിതിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതിൽ ഇപ്പോഴു മുംബൈ ഇന്ത്യൻസ് ആരാധകർ അതൃപ്തരാണ്‌. ഹാർദികിന്റെ മുൻ ക്ലബായ ഗുജറാത്ത് ടൈറ്റൻസിനെ ആണ് മുംബൈ ഇന്ത്യൻസ് സീസണിലെ ആദ്യ മത്സരത്തിൽ നേരിടുന്നത്.

Exit mobile version