Picsart 23 04 17 10 50 59 553

“സഞ്ജു സാംസൺ എന്ന കളിക്കാരന് വളരെയധികം കഴിവുകളുണ്ട്, ഇന്ത്യക്ക് വേണ്ടി അവൻ കളിക്കണം” – ഹർഭജൻ

സഞ്ജു സാംസൺ ഇന്ത്യൻ ടീമിനായി എന്തായാലും കളിക്കണം എന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. സാംസൺ ഇന്നലെ കളിച്ച ഇന്നിംഗ്സിനെ അഭിനന്ദിച്ച ഹർഭജൻ സഞ്ജു ഒരു സ്പെഷ്യൽ കളിക്കാരൻ ആണെന്ന് പറഞ്ഞു.

ഇന്നലെ സഞ്ജു കളിച്ചത് ഒരു ക്യാപ്റ്റന്റെ ഇന്നിങ്സ് ആയിരുന്നു. അത്തരം ഇന്നിംഗ് മറ്റു കളിക്കാർക്കും ധൈര്യം നൽകു. സഞ്ജു ഒരു സ്പെഷ്യൽ കളിക്കാരനാണ്. ഹെറ്റ്മയറേക്കാൾ വലിയ സ്വാധീനം ഇന്നലത്തെ മത്സരത്തിൽ സഞ്ജുവിന് ഉണ്ടായിരുന്നു. അവൻ ആണ് ജയിക്കാൻ ഉള്ള ഒരു അവസരം സൃഷ്ടിച്ചത്‌‌ ഷിമ്രോൺ ഹെറ്റ്മെയർ അത് പൂർത്തിയാക്കുക ആയിരുന്നു. മത്സരത്തിന് ശേഷം ഹർഭജൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

നിങ്ങളുടെ കഴിവിൽ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ, നിങ്ങൾക്ക് മത്സരം അവസാനം വരെ കൊണ്ടു പോകാം. എംഎസ് ധോണിക്ക് തന്റെ കഴിവിൽ യാതൊരു സംശയവുമില്ലാത്തതിനാൽ ഗെയിം അവസാനം വരെ കൊണ്ടു പോകുമായിരുന്നു. അവസാനം വരെ നിന്നാൽ വിജയിക്കാൻ ആകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു സാംസൺ ഇന്നലെ എംഎസ് ധോണിയെ പോലെയാണ് കളിച്ചത് എന്ന് ഹർഭജൻ പറഞ്ഞു

സഞ്ജു സാംസൺ എന്ന കളിക്കാരന് വളരെയധികം കഴിവുകളുണ്ട്, ഇന്ത്യക്ക് വേണ്ടി അവൻ കളിക്കണം,” ഹർഭജൻ ആവർത്തിച്ചു.

Exit mobile version