Picsart 23 04 17 10 51 10 659

രാജസ്ഥാൻ റോയൽസിനായി ചരിത്രം കുറിച്ച് സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്നലെ രാജസ്ഥാൻ റോയൽസിനായി ഒരു പുതിയ ചരിത്രം കൂടെ രചിച്ചു. രാജസ്ഥാൻ റോയൽസിനായി 3000 റൺസ് നേടുന്ന ആദ്യ താരമായി സഞ്ജു സാംസൺ മാറി. ഇന്നലെ വെറും 32 പന്തിൽ 60 റൺസ് സാംസൺ നേടിയിരുന്നു. മൂന്ന് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. രാജസ്ഥാനു വേണ്ടി 115 മത്സരങ്ങളിൽ നിന്ന് 29.76 ശരാശരിയിലും 139.10 സ്ട്രൈക്ക് റേറ്റിലും 3,006 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്.

ടീമിനായി രണ്ട് സെഞ്ച്വറികളും 16 അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിനെ കൂടെ പ്രതിനിധീകരിച്ചിട്ടുള്ള സഞ്ജു ഐ പി എല്ലിൽ ആകെ 3,683 റൺസ് നേടിയിട്ടുണ്ട്. തന്റെ ഐ പി എൽ കരിയറിൽ മൂന്ന് സെഞ്ചുറികളും 19 അർധസെഞ്ചുറികളും സഞ്ജു കുറിച്ചു.

Exit mobile version