Picsart 23 04 27 23 53 27 999

“സാഹചര്യം വിലയിരുത്തി ആണ് ആദ്യം ബാറ്റു ചെയ്തത്, ഈ വിജയം അത്യാവശ്യമായിരുന്നു” – സഞ്ജു സാംസൺ

ഇന്ന് ആദ്യം ബാറ്റു ചെയ്യാനുള്ള തീരുമാനം സാഹചര്യം വിലയിരുത്തി കൊണ്ടുള്ളതായിരുന്നു എന്ന് സഞ്ജു സാംസൺ. ഇന്ന് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് ജയ്പൂർ സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടുകയും ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു‌. ഇന്നത്തെ ജയം ടീമിനും ആരാധകർക്കും അത്യാവശ്യമായിരുന്നു എന്ന് സഞ്ജു മത്സര ശേഷം പറഞ്ഞു. ഈ ഗെയിം ജയിക്കേണ്ടതുണ്ടായിരുന്നു. ജയ്പൂരിലെ ഞങ്ങളുടെ ആദ്യ വിജയവുമാണിത്. സഞ്ജു പറഞ്ഞു

ഇന്ന് ജയിച്ചത് കൊണ്ട് ടോസ് നേടിയാൽ എല്ലായിപ്പോഴും ബാറ്റു ചെയ്യണം എന്ന് നമ്മുക്ക് ചിന്തിക്കാൻ ആകില്ല. നിങ്ങൾ ചിന്നസ്വാമിയിലോ വാങ്കഡെയിലോ കളിക്കുകയാണെങ്കിൽ, നിങ്ങൾ ചെയ്സ് ചെയ്യാനാകും തീരുമാനിക്കുക. പക്ഷേ ഇവിടുത്തെ സാഹചര്യങ്ങൾ നോക്കുമ്പോൾ ആദ്യം ബാറ്റ് ചെയ്യുക ആണ് നല്ലത് എന്ന് ഞാൻ മനസ്സിലാക്കി. സഞ്ജു പറഞ്ഞു.

ഞങ്ങൾ ബാറ്റ് ചെയ്തപ്പോൾ എല്ലാ യുവതാരങ്ങളും വന്ന് അവരുടെ ജോലി നന്നായി ചെയ്തു. ആക്രമിക്കാനുള്ള അവരുടെ മാനസികാവസ്ഥ നല്ല മാറ്റമാണ്. കളിക്കാർ ചെയ്യുന്നതിന്റെ ക്രെഡിറ്റ് മാനേജ്മെന്റിനും സപ്പോർട്ട് സ്റ്റാഫിനും നൽകണം എന്നും സഞ്ജു പറഞ്ഞു.

Exit mobile version