Picsart 23 04 28 00 07 28 579

ഫകർ സമാന് സെഞ്ച്വറി, പാകിസ്താൻ ന്യൂസിലൻഡിനെ തോൽപ്പിച്ചു

പാകിസ്താനും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താൻ 5 വിക്കറ്റിന് വിജയിച്ചു. സെഞ്ച്വറി നേടിയ ഫകർ സമാൻ ആണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് അണ് എടുത്തത്. ഡാരി മിച്ചൽ അവർക്ക് വേണ്ടി സെഞ്ച്വറി നേടി. 115 പന്തിൽ 111 റൺസ് ആണ് മിച്ചൽ എടുത്തത്‌. ഓപ്പണർ വിൽ യങ് 78 പന്തിൽ 86 റൺസും എടുത്തു.

പാകിസ്താനായി ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റഹൂഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങിന് ഇറങ്ങിയ പാകിസ്താന് ഫകർ സമാനും ഇമാമുൽ ഹഖും ഗംഭീരമായ തുടക്കം നൽകി. 124 റണ്ണിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് അവർ ചേർത്തു. ഫഖർ സമാൻ 117 റൺസും ഇമാമുൽ ഹഖ് 60 റൺസും എടുത്തു.

വൺ ഡൗണായി എത്തിയ ബാബർ അസം 49 റൺസ് എടുത്തു പുറത്തായി‌. റിസുവാൻ 42 റൺസ് എടുത്തു പുറത്താകാതെ നിന്ന് വിജയം ഉറപ്പിച്ചു.

Exit mobile version