Picsart 23 12 19 17 30 03 018

വെടിക്കെട്ടു ബാറ്ററായ 20കാരൻ സമീർ റിസ്വിക്കായി 8.4 കോടി നൽകി CSK

ഉത്തർ പ്രദേശിന്റെ യുവതാരമായ സമീർ റിസ്വിയെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. 20കാരനായ വലം കയ്യൻ ബാറ്ററുടെ അടിസ്ഥാന തുക 20 ലക്ഷം ആയിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും ഡെൽഹിയും ആയിരുന്നു താരത്തിനായി മത്സരിച്ചത്. അവസാനം 8.40 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സമീറിനെ സ്വന്തമാക്കി.

ഉത്തർ പ്രദേശിനായി അണ്ടർ 23 മത്സരത്തിൽ 6 ഇന്നിങ്സിൽ നിന്ന് 454 റൺസ് സമീർ നേടിയിരുന്നു. 29 ഫോറും 37 സിക്സുമായിരുന്നു ആ ടൂർണമെന്റിൽ താരം അടിച്ചത്. ഉത്തർ പ്രദേശ് ടി20യിൽ 9 ഇന്നിംഗ്സിൽ നിന്ന് 455 റൺസ് അതും 188 സ്ട്രൈക്ക് റേറ്റിൽ താരം നേടിയിരുന്നു. ആ ടൂർണമെന്റിൽ 35 ഫോറും 38 സിക്സും യുവതാരം അടിച്ചു.

Exit mobile version