ഐപിഎൽ 2025 ലേലത്തിൽ ഹാർഡ് ഹിറ്റിംഗ് ബാറ്റ്‌സ്മാൻ സമീർ റിസ്‌വിയെ 95 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ സിഎസ്‌കെക്ക് വേണ്ടി കളിച്ചെങ്കിലും അധികം അവസരങ്ങൾ ലഭിക്കാതിരുന്ന റിസ്‌വിക്ക് തൻ്റെ പവർ ഹിറ്റിങ്ങിലൂടെ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ട്. റിസ്‌വിയെ ഡൽഹി സിഎസ്‌കെയെ മറികടന്നാണ് സ്വന്തമാക്കിയത്
Tag: Sameer Rizvi
ആദ്യ പന്തിൽ റാഷിദ് ഖാനെ സിക്സ് പറത്തി, വരവ് അറിയിച്ച് സമീർ റിസ്വി
ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനായി സമീർ റിസ്വി തന്റെ അരങ്ങേറ്റം നടത്തി. ആദ്യ പന്തിൽ റാഷിദ് ഖാനെ സിക്സ് പറത്തി കൊണ്ടായിരുന്നു സമീർ റിസ്വി തന്റെ വരവ് അറിയിച്ചത്. 6 ബോൾ മാത്രം ബാറ്റു ചെയ്ത റിസ്വി 2 സിക്സ് അടിച്ച് 14 റൺസ് എടുത്തു. കൂറ്റൻ അടികൾക്ക് പേരുകേട്ട താരമാണ് സമീർ റിസ്വി. 8.40 കോടി കൊടുത്ത് ചെന്നൈ റിസ്വിയെ സ്വന്തമാക്കിയത് വെറുതെ അല്ല എന്ന് അദ്ദേഹത്തിന്റെ ഇന്നത്തെ ചെറിയ കാമിയോയിലൂടെ തന്നെ ക്രിക്കറ്റ് ആരാധകർക്ക് മനസ്സിലായി കാണും.
ഉത്തർ പ്രദേശിന്റെ യുവതാരമായ സമീർ റിസ്വിയുടെ ലേലത്തിലെ അടിസ്ഥാന തുക 20 ലക്ഷം ആയിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും ഡെൽഹിയും താരത്തിനായി മത്സരിച്ചു. അവസാനം 8.40 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സമീറിനെ സ്വന്തമാക്കുക ആയിരുന്നു.
ഉത്തർ പ്രദേശിനായി അണ്ടർ 23 മത്സരത്തിൽ 6 ഇന്നിങ്സിൽ നിന്ന് 454 റൺസ് സമീർ നേടിയിരുന്നു. 29 ഫോറും 37 സിക്സുമായിരുന്നു ആ ടൂർണമെന്റിൽ താരം അടിച്ചത്. ഉത്തർ പ്രദേശ് ടി20യിൽ 9 ഇന്നിംഗ്സിൽ നിന്ന് 455 റൺസ് അതും 188 സ്ട്രൈക്ക് റേറ്റിൽ താരം നേടിയിരുന്നു. ആ ടൂർണമെന്റിൽ 35 ഫോറും 38 സിക്സും യുവതാരം അടിച്ചു.
വെടിക്കെട്ടു ബാറ്ററായ 20കാരൻ സമീർ റിസ്വിക്കായി 8.4 കോടി നൽകി CSK
ഉത്തർ പ്രദേശിന്റെ യുവതാരമായ സമീർ റിസ്വിയെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. 20കാരനായ വലം കയ്യൻ ബാറ്ററുടെ അടിസ്ഥാന തുക 20 ലക്ഷം ആയിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും ഡെൽഹിയും ആയിരുന്നു താരത്തിനായി മത്സരിച്ചത്. അവസാനം 8.40 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സമീറിനെ സ്വന്തമാക്കി.
ഉത്തർ പ്രദേശിനായി അണ്ടർ 23 മത്സരത്തിൽ 6 ഇന്നിങ്സിൽ നിന്ന് 454 റൺസ് സമീർ നേടിയിരുന്നു. 29 ഫോറും 37 സിക്സുമായിരുന്നു ആ ടൂർണമെന്റിൽ താരം അടിച്ചത്. ഉത്തർ പ്രദേശ് ടി20യിൽ 9 ഇന്നിംഗ്സിൽ നിന്ന് 455 റൺസ് അതും 188 സ്ട്രൈക്ക് റേറ്റിൽ താരം നേടിയിരുന്നു. ആ ടൂർണമെന്റിൽ 35 ഫോറും 38 സിക്സും യുവതാരം അടിച്ചു.