ഈ സീസണിലും നെഹ്റ ബാംഗ്ലൂര്‍ ബൗളിംഗ് കോച്ച്

ഗാരി കിര്‍സ്റ്റെന്റെ കോച്ചിംഗ് ടീമിലേക്ക് ആശിഷ് നെഹ്റ എത്തുന്നു. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ബൗളിംഗ് കോച്ചായിരുന്ന നെഹ്റയും ബാറ്റിംഗ് കോച്ചായി കിര്‍സ്റ്റെനും പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അടുത്ത സീസണില്‍ ടീമിന്റെ പരിശീലന ചുമതല കിര്‍സ്റ്റെനേ ബാംഗ്ലൂര്‍ മാനേജ്മെന്റ് ഏല്പിക്കുകയായിരുന്നു.

വെട്ടോറി, ട്രെന്റ് വുഡ് ഹില്‍, ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് എന്നിങ്ങനെയുള്ള കോച്ചിംഗ് സ്റ്റാഫിനെയാണ് റോയല്‍ ചലഞ്ചേഴ്സ് വരുന്ന ഐപിഎല്‍ സീസണില്‍ ഒഴിവാക്കിയിരിക്കുന്നത്.

Exit mobile version