“ഏത് മത്സരവും വിജയിക്കാനുള്ള കെൽപ്പ് ഈ പഞ്ചാബ് ടീമിനുണ്ട്”

വമ്പൻ ആത്മവിശ്വാസവുമായി പഞ്ചാബിന്റെ പുതിയ നായകൻ മായങ്ക് അഗർവാൾ. ഏത് മത്സരവും വിജയിക്കാനുള്ള കെൽപ്പ് ഈ പഞ്ചാബ് ടീമിനുണ്ട്, ഇനി താരങ്ങൾ സ്വന്തം കഴിവിൽ വിശ്വസിച്ച് അവസരത്തിനൊത്ത് ഉയർന്നാൽ മാത്രം മതി. ഇത്തവണ ഞങ്ങൾ കാഴ്ച്ചവെക്കാൻ പോകുന്നത് ഗംഭീര ക്രിക്കറ്റാകുമെന്നും താരം പറഞ്ഞു.

താരലേലത്തിൽ പഞ്ചാബ് മികച്ച ടീമിനെ തന്നെയാണ് വിളിച്ചെടുത്തിട്ടുള്ളത്. ആ സ്ക്വാഡിലും, മുംബൈ – പൂനെ ആസ്ഥാനമാക്കി നടക്കുന്ന ഈ സീസൺ ഐ പി എൽ വിജയിക്കാൻ വേണ്ടി ടീം നടത്തിയ തയ്യാറെടുപ്പുകളിലും മായങ്ക് പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി.

ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, ടീം‌ അതിനൊരു വ്യക്തമായ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും, പരിചയസമ്പത്തും നായകപാടവും ഒരുപാടുള്ള ഈ ടീമിൽ ബാറ്റ് ചെയ്യുന്ന സമയം ഒരു ബാറ്റർ എന്ന് രീതിയിൽ മാത്രം ശ്രദ്ധയൂന്നിയാവും താൻ കളിക്കുകയെന്നും താരം കൂട്ടിച്ചേർത്തു.

ശിഖർ ധവാൻ, ലിയാം ലിവിങ്സ്ടൺ, ജോണി ബെയർസ്റ്റോ, റബാഡ, റിഷി ധവാൻ തുടങ്ങിയ ഒരുപാട് പരിചയസമ്പത്തും, ഷാരൂഖ് ഖാൻ, അർഷദീപ് സിങ്ങ്, രാജ് ഭാവ തുടങ്ങിയ ഒരുപറ്റം യുവ താരങ്ങളുമടങ്ങിയ പഞ്ചാബ് നിര വളരെ സന്തുലിതമാണ്.

Exit mobile version