Picsart 23 12 18 11 05 49 359

ഐ പി എൽ ഓക്ഷന് മല്ലിക സാഗർ

വനിതാ പ്രീമിയർ ലീഗ് ലേലം നടത്തിയ മല്ലിക സാഗർ പുരുഷ ഐ പി എൽ ലേലത്തിലും ഓക്ഷനറാകും എന്ന് റിപ്പോർട്ടുകൾ. നാളെ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ആണ് ഐപിഎൽ 2024 സീസണായുള്ള മിനി ഓക്ഷൻ നടക്കുന്നത്. ഐ പി എല്ലിന്റെ സ്ഥിര ഓക്ഷനറായ ഹഗ് എഡ്‌മീഡ്‌സ് ഇത്തവണ ഓക്ഷനുണ്ടാകില്ല.

മല്ലിക സാഗർ പ്രോ കബഡി ലീഗ് പോലുള്ള മറ്റ് കായിക ഇനങ്ങളുടെ ലേലവും നടത്തിയിട്ടുണ്ട്. വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന ലേലത്തിലും അവർ ആയിരുന്നു കാര്യങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നത്. ഈ ഐ പി എൽ ലേലത്തിൽ മൊത്തം 333 കളിക്കാർ ഉണ്ടാകും, അവർ എല്ലാ ഫ്രാഞ്ചൈസികളിലുമായി 77 സ്ലോട്ടുകൾ ആണ് ആകെ ഉള്ളത്.

മല്ലിക സാഗർ ഫിലാഡൽഫിയയിലെ ബ്രൈൻ മാവർ കോളേജിൽ നിന്ന് ആർട്സിൽ മേജർ പൂർത്തിയാക്കിയ വ്യക്തിയാണ്‌. പ്രമുഖ ലേല കമ്പനിയായ ക്രിസ്റ്റീസിൽ ആണ് അവർ തന്റെ കരിയർ ആരംഭിച്ചത്‌.

Exit mobile version