Aidenmarkram

ദക്ഷിണാഫ്രിക്ക ആദ്യ പന്ത് മുതൽ പിന്നിൽ പോയി – മാര്‍ക്രം

ദക്ഷിണാഫ്രിക്കയുടെ തോൽവി ഉള്‍ക്കൊള്ളുവാന്‍ പ്രയാസകരമായ ഒന്നാണെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ മെച്ചപ്പെട്ട ബാറ്റിംഗാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ ആദ്യ പന്ത് മുതൽ തന്നെ ദക്ഷിണാഫ്രിക്ക പിന്നിൽ പോയിരുന്നുവെന്നും മാര്‍ക്രം കൂട്ടിചേര്‍ത്തു.

ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാണെന്നും ആദ്യ ആറോവറുകളിൽ ബൗളിംഗിന് ആനൂകൂല്യം ഉണ്ടാകുമെന്ന് അറിയാമായിരുന്നുവെങ്കിലും അത് കൂടുതൽ സമയം നിലനിന്നുവെന്നും മാര്‍ക്രം പറഞ്ഞു.

Exit mobile version