Picsart 23 04 13 11 08 25 359

മഗാലയും പരിക്കേറ്റ് പുറത്ത്, ചെന്നൈയുടെ കഷ്ടകാലം

ചെന്നൈ സൂപ്പർ കിംഗ്സിന് ഒരിക്കൽ കൂടെ പരിക്ക് വില്ലനാവുകയാണ്. അവരുടെ വിദേശ ബൗളർ ആയ സിസാന്ദ മഗാലയ്ക്ക് ആണ് പുതുതായി പരിക്കേറ്റിരിക്കുന്നത്. മഗാല ഇന്നലെ രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിൽ ഒരു ക്യാച്ച് കൈക്കലാക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് പരിക്കേറ്റ് പുറത്ത് പോയത്‌‌. വിരലിനേറ്റ പൊട്ടൽ മാറാൻ രണ്ട് ആഴ്ച എങ്കിലും എടുക്കും എന്നാണ് വിവരങ്ങൾ.

ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ പരിക്ക് നിരവധിയാണ് ഇപ്പോൾ. അവരുടെ മറ്റൊരു പേസർ ആയ ദീപക് ചഹാർ പരിക്കേറ്റ് പുറത്താണ്‌. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും പരിക്കേറ്റ് ഇപ്പോൾ പുറത്താണ്‌. ക്യാപ്റ്റൻ ധോണി മുട്ടിനുള്ള പരിക്ക് സഹിച്ചാണ് കളിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കോച്ച് ഫ്ലമിംഗ് പറയുകയും ചെയ്തിരുന്നു.

Exit mobile version