മഗാലയും പരിക്കേറ്റ് പുറത്ത്, ചെന്നൈയുടെ കഷ്ടകാലം

ചെന്നൈ സൂപ്പർ കിംഗ്സിന് ഒരിക്കൽ കൂടെ പരിക്ക് വില്ലനാവുകയാണ്. അവരുടെ വിദേശ ബൗളർ ആയ സിസാന്ദ മഗാലയ്ക്ക് ആണ് പുതുതായി പരിക്കേറ്റിരിക്കുന്നത്. മഗാല ഇന്നലെ രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിൽ ഒരു ക്യാച്ച് കൈക്കലാക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് പരിക്കേറ്റ് പുറത്ത് പോയത്‌‌. വിരലിനേറ്റ പൊട്ടൽ മാറാൻ രണ്ട് ആഴ്ച എങ്കിലും എടുക്കും എന്നാണ് വിവരങ്ങൾ.

ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ പരിക്ക് നിരവധിയാണ് ഇപ്പോൾ. അവരുടെ മറ്റൊരു പേസർ ആയ ദീപക് ചഹാർ പരിക്കേറ്റ് പുറത്താണ്‌. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും പരിക്കേറ്റ് ഇപ്പോൾ പുറത്താണ്‌. ക്യാപ്റ്റൻ ധോണി മുട്ടിനുള്ള പരിക്ക് സഹിച്ചാണ് കളിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കോച്ച് ഫ്ലമിംഗ് പറയുകയും ചെയ്തിരുന്നു.

ജാമിസണ് പകരക്കാരനെ ചെന്നൈ സൂപ്പർ കിംഗ്സ് സൈൻ ചെയ്തു

പരിക്കേറ്റ കൈൽ ജാമിസണ് പകരക്കാരനെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്താമാക്കി.പരിക്ക് കാരണം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023-സീസണിൽ ജാമിസണ് കളിക്കാൻ ആകില്ല എന്ന് ഉറപ്പായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സ് പകരം ദക്ഷിണാഫ്രിക്കൻ പേസർ സിസന്ദ മഗലയെ ടീമിൽ ഉൾപ്പെടുത്തി.

32 കാരനായ മഗല ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 4 ടി20 മത്സരങ്ങളും 5 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. മൊത്തത്തിൽ 127 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 136 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച SA20 യിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് അവിടെ അദ്ദേഹം വീഴ്ത്തി. തന്റെ ടീമായ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിനെ കിരീടം നേടാനും സഹായിച്ചു.

അയര്‍ലണ്ടിനെതിരെ പേസര്‍ സിസാന്‍ഡ മഗാല കളിക്കില്ല

അയര്‍ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ സിസാന്‍ഡ മഗാല കളിക്കില്ല. പരിക്കാണ് താരത്തിന് വിനയായത്. പകരം ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിൽ അംഗമായിരുന്നു ബ്യൂറന്‍ ഹെന്‍ഡ്രിക്സ്. മഗാല തിരികെ കളിക്കളത്തിലേക്കെത്തുവാന്‍ മൂന്ന് മുതൽ നാലാഴ്ച വരെ സമയം എടുക്കുമെന്നാണ് അറിയുന്നത്. ഗ്രേനാഡയിൽ ടീമിനൊപ്പം പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

അയര്‍ലണ്ടിൽ എത്തുന്ന ദക്ഷിണാഫ്രിക്ക അവിടെ മൂന്ന് വീതം ഏകദിനങ്ങളും ടി20യും കളിക്കും. പരമ്പര ജൂലൈ 11ന് ആരംഭിക്കും.

Exit mobile version