Jofraarcher

മുംബൈയ്ക്ക് ആശ്വാസം, ജോഫ്ര ആര്‍ച്ചര്‍ ഐപിഎലില്‍ മുഴുവനും ടീമിനൊപ്പം

ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഐപിഎല്‍ മുഴുവന്‍‍ സീസണിലും കളിക്കാനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുംബൈ ഇന്ത്യന്‍സിന് ഏറെ ആശ്വാസകരമാണ് ഈ വാര്‍ത്ത.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ താരത്തിന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് ബോര്‍ഡ് ആയിരിക്കും കൈകാര്യം ചെയ്യുക എന്നും ബോര്‍ഡ് അറിയിച്ചു.

എന്നാൽ ഇത് ഫ്രാഞ്ചൈസിയ്ക്ക് എത്രത്തോളം സ്വീകാര്യം ആകുമെന്ന കാര്യത്തിൽ ഉറപ്പില്ല. എന്നിരുന്നാലും പ്രധാന മത്സരങ്ങളിൽ ജോഫ്രയുടെ സേവനം ലഭ്യമാകുമെന്നതിനാൽ തന്നെ മുംബൈ ഇന്ത്യന്‍സിന് ഇതിൽ വലിയ അതൃപ്തി ഉണ്ടാകേണ്ടതില്ലെന്നാണ് അനുമാനം.

Exit mobile version