Picsart 24 03 13 11 17 58 639

RCB ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ് എത്തി, പരിശീലനം ആരംഭിച്ചു

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ആർ സി ബി ക്യാമ്പിൽ എത്തി. മാർച്ച് 12 ചൊവ്വാഴ്ച അദ്ദേഹം പ്രീ-സീസൺ ക്യാമ്പിൽ ചേർന്നു. സീസൺ ഓപ്പണറിന് 10 ദിവസം മുമ്പ് തന്നെ ഡു പ്ലെസിസ് എത്തിയത് ടീമിന് ഊർജ്ജം പകരും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ബെംഗളൂരുവിൽ വന്നിറങ്ങിയ ഫാഫ് അധികം വൈകാതെ തന്നെ ടീമിനൊപ്പം പരിശീലനവും ആരംഭിച്ചു. ഫാഫ് എത്തി എങ്കിലും കോഹ്ലി ഇനിയും ടീമിനൊപ്പം ചേർന്നിട്ടില്ല. ഈ വാരാന്ത്യത്തിൽ കോഹ്ലി ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അൽസാരി ജോസഫ്, മഹിപാൽ ലോംറോർ, വൈശാഖ് വിജയകുമാർ, കർൺ ശർമ്മ, മനോജ് ഭണ്ഡാഗെ, അനൂജ് റാവത്ത്, ദിനേശ് കാർത്തിൽ എന്നിവരും പ്രീ-സീസൺ പരിശീലന ക്യാമ്പിൽ ഇതിനകം എത്തിയിട്ടുണ്ട്. മാർച്ച് 22 വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ആകും ആർ സി ബി ആദ്യ മത്സരത്തിൽ നേരിടുക.

ഐപിഎൽ 2023ൽ ആർസിബി പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Exit mobile version