Picsart 24 04 01 14 41 20 708

ധോണി നേരത്തെ ഇറങ്ങണം എന്ന് സ്റ്റീവ് സ്മിത്ത്

ഞായറാഴ്ച ഡൽഹിക്കെതിരെ എംഎസ് ധോണി നടത്തിയ ഗംഭീര പ്രകടനത്തിനു പിനന്നാലെ ധോണി ബാറ്റിങ് ഓർഡറിൽ മുന്നോട്ട് വരണം എന്ന ആവശ്യവുമായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ധോണി 4 ഫോറും 3 സിക്‌സും സഹിതം 16 പന്തിൽ 37 റൺസെടുത്ത് പുറത്താകാതെ നിന്നിരുന്നു. ധോണി എത്താൻ വൈകിയത് കൊണ്ട് തന്നെ 20 റൺസിന്റെ പരാജയം സിഎസ്‌കെ ഏറ്റുവാങ്ങുകയും ചെയ്തു.

“നമുക്ക് അവനെ ബാറ്റിങ് ഓർഡറിൽ മുന്നോട്ട് കൊണ്ടുവരണം. ഇന്ന് രാത്രി അദ്ദേഹത്തിന്റെ എല്ലാ ഷോട്ടും ബാറ്റിൻ്റെ മിഡിൽ തന്നെ കൊണ്ടു എന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ പ്രകടനത്തിന് സാക്ഷിയായത് അവിശ്വസനീയമായിരുന്നു.” സ്മിത്ത് പറഞ്ഞു.

“മറുവശത്ത് ഉടനീളം ജഡേജ ഷോട്ട് കണ്ടെത്താൻ പാടുപെടുകയായിരുന്നു‌. ഡെൽഹി നന്നായി ബൗൾ ചെയ്തു, പക്ഷേ ധോണി സ്ട്രൈക്കിൽ എത്തിയതോടെ കാര്യങ്ങൾ മാറി. ധോണിയുടെ ഷോട്ടുകൾ കാണാൻ വളരെ മികച്ചതായിരുന്നു, ആരാധകർക്ക് അദ്ദേഹം നേരത്തെ ഇറങ്ങാൻ ആഗ്രഹിക്കുന്നുണ്ടാകും അദ്ദേഹം ഇങ്ങനെ ബാറ്റു ചെയ്യുന്നത് തുടരണം”സ്മിത്ത് പറഞ്ഞു.

Exit mobile version