കിംഗ്സ് ഇലവനുമായി ലേല പോരാട്ടം, പീയുഷ് ചൗളയെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്

പീയുഷ് ചൗളയെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്‌. 6 കോടി 75 ലക്ഷം നൽകിയാണ് സിഎസ്കെ പീയുഷിനെ നേടിയത്. കിംഗ്സ് ഇലവൻ പഞ്ചാബിനോട് ഒരു ഐപിഎൽ ലേല യുദ്ധം നടത്തിയാണ് ഒടുവിൽ സൂപ്പർ കിംഗ്സ് പിയുഷിനെ ടീമിലെത്തിച്ചത്. 2014 മുതൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ താരമായിരുന്നു പീയുഷ് ചൗള.

താരലേലത്തിൽ ആദ്യം മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവനുമായിരുന്നു ഈ ഐപിഎൽ സ്പെഷലിസ്റ്റിനു വേണ്ടി പോരാടിയത്. എന്നാൽ പിന്നാലെ തന്നെ ഒന്നര കോടി വില പീയുഷിന് പറഞ്ഞ് ചെന്നൈയും രംഗത്തെത്തി. വില ഒന്നരക്കോടി എത്തിയപ്പോളേക്കും മുംബൈ പിന്മാറിയിരുന്നു‌. പിന്നീട് കിംഗ്സ് ഇലവനും ചെന്നൈയും ഇഞ്ചോടിച്ച് പോരാട്ടം നടത്തി ഒടുവിൽ കിംഗ്സ് ഇലവൻ ആറര കോടി പറഞ്ഞപ്പോൾ 6 കോടി 75 ലക്ഷം വിലപറഞ്ഞാണ് പീയുഷ് ചൗളയെ ചെന്നൈ ടീം നേടിയത്.

Exit mobile version