ഐപിഎലിന് മുൻഗണന, ഓസ്ട്രേലിയയുടെ പ്രധാന താരങ്ങൾ പാക്കിസ്ഥാൻ വൈറ്റ് ബോള്‍ സീരീസിൽ നിന്ന് പിന്മാറും

മുന്‍ നിര ഓസ്ട്രേലിയൻ താരങ്ങള്‍ ഐപിഎലിന് മുൻഗണന നൽകിയേക്കുമെന്ന് സൂചന. ടെസ്റ്റുകള്‍ക്ക് പ്രധാന താരങ്ങളെല്ലാം കളിക്കുമ്പോൾ പാക്കിസ്ഥാനുമായുള്ള വൈറ്റ് ബോള്‍ പരമ്പര കാരണം ഏപ്രിൽ 6 വരെ താരങ്ങള്‍ക്ക് ഐപിഎൽ നഷ്ടമാകുമെന്നായിരുന്നു കരുതപ്പെട്ടത്.

എന്നാൽ ഇത് വഴിയുള്ള വരുമാന നഷ്ടം ഒഴിവാക്കാനായി ചില പ്രധാന താരങ്ങൾ പരമ്പരയിൽ നിന്ന് പിന്മാറുമെന്നാണ് അറിയുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയ നിയമപ്രകാരം ദേശീയ ടീം കളിക്കുന്ന സമയം വരെ താരങ്ങള്‍ക്ക് മറ്റു ടൂര്‍ണ്ണമെന്റ് കളിക്കാനാകില്ല. എന്നാൽ ഈ കാലയളവിൽ ഇന്ത്യയിലത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ബയോ ബബിളിൽ പ്രവേശിച്ചാൽ കൂടുതൽ ഐപിഎൽ മത്സരങ്ങൾ താരങ്ങള്‍ക്ക് കളിക്കാനാകും എന്നതിനാൽ തന്നെ ഈ മാര്‍ഗം ഇവര്‍ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.

മാര്‍ച്ച് 27ന് ആരംഭിക്കുമെന്ന് കരുതുന്ന ഐപിഎലിൽ ഏപ്രിൽ 6 വരെ ഓസ്ട്രേലിയൻ താരങ്ങളാരും കളിക്കില്ല എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വെളിപ്പെടുത്തിയിട്ടുണ്ട്.

Exit mobile version