Ashwinrajasthan

അശ്വിന്‍ ഇനി മഞ്ഞക്കുപ്പായത്തിൽ, വില 9.75 കോടി

ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 2 കോടിയുടെ അടിസ്ഥാന വിലയുള്ള താരത്തിനെ 9.75 കോടി രൂപയ്ക്കാണ് ചെന്നൈ നേടിയത്. രാജസ്ഥാന്റെ വെല്ലുവിളിയെ മറികടന്നാണ് ചെന്നൈ അശ്വിനെ പാളയത്തിലെത്തിച്ചത്.

അശ്വിന് വേണ്ടി ആദ്യം എത്തിയത് ചെന്നൈ ആണ്. തൊട്ടു പിന്നാലെ ആര്‍സിബി എത്തി. താരത്തിന്റെ വില 4.40 കോടിയിലെത്തി നിൽക്കുമ്പോള്‍ ആര്‍സിബി ലേലത്തിൽ നിന്ന് പിന്മാറി. ഇതോടെ അശ്വിന്റെ മുമ്പത്തെ ടീമായ രാജസ്ഥാന്‍ രംഗത്തെത്തി.

Exit mobile version