Kagisorabadasanjusamson

റബാഡ ഗുജറാത്തിന് സ്വന്തം, 10.75 കോടി രൂപ

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ പുതിയ ഐപിഎൽ സീസണിൽ ഗുജറാത്തിന്റെ ജേഴ്സിൽ കളിയ്ക്കും. താരത്തിന് 10.75 കോടി വിലയാണ് ലേലത്തിൽ ലഭിച്ചത്. കഴിഞ്ഞ സീസണിൽ പഞ്ചാബിന് വേണ്ടി കളിച്ച താരത്തിന് വേണ്ടി ഫ്രാഞ്ചൈസി RTM ഉപാധി ഉപയോഗിച്ചില്ല.

2 കോടി അടിസ്ഥാന വിലയുള്ള കാഗിസോ റബാഡയ്ക്കായി ആദ്യം എത്തിയത് ആര്‍സിബി ആയിരുന്നു. ഉടന്‍ തന്നെ ഗുജറാത്തും രംഗത്തെത്തിയതോടെ ലേലയുദ്ധം ആരംഭിച്ചു. 5 കോടിയിൽ ആര്‍സിബിയ്ക്ക് പകരം മുംബൈ താരത്തിനായി രംഗത്തെത്തിയപ്പോള്‍ പിന്നീട് ഗുജറാത്തും മുംബൈയും തമ്മിലായി ലേലംവിളി.

 

Exit mobile version