Picsart 24 01 17 20 57 52 320

IPL-നു മുമ്പ് തന്നെ 80% ലോകകപ്പ് ടീം തീരുമാനിച്ചിരുന്നു എന്ന് രോഹിത് ശർമ്മ

ടി20 ലോകകപ്പ് ടീമിനെ നിർണ്ണയിക്കുന്നതിൽ ഐപിഎൽ 2024 സീസണിൽവ് പ്രകടൻ സ്വാധീനം ചെലുത്തിയിട്ടില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഐപിഎല്ലിന് മുമ്പ് തന്നെ സെലക്ഷൻ കമ്മിറ്റി കോർ ടീമിനെ തീരുമാനിച്ചിരുന്നുവെന്ന് രോഹിത് ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുത്ത 15 അംഗ ടീമിൽ തങ്ങൾ സന്തുഷ്ടരാണെന്നും രോഹിത് പറഞ്ഞു.

“ഐപിഎൽ സമയത്ത് ഞങ്ങൾക്ക് കുറച്ച് വ്യക്തികളെ നോക്കേണ്ടിവന്നു എന്നാൽ ടീം അതിനു മുമ്പ് തന്നെ തീരുമാനമായിരുന്നു. ഐപിഎല്ലിൽ, പ്രകടനം എല്ലാ ദിവസവും മാറുന്നു, നിങ്ങൾക്ക് ഐ പി എല്ലിലെ പ്രകടനം നോക്കി നിങ്ങളുടെ പ്ലാൻ മാറ്റാൻ കഴിയില്ല. ഞങ്ങളുടെ പ്രധാന ഗ്രൂപ്പിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു ധാരണയുണ്ടായിരുന്നു, 70-80 ശതമാനം ടീം ഐപിഎല്ലിനു മുമ്പ് തന്നെ തീരുമാനിച്ചിരുന്നു‌.” രോഹിത് പറഞ്ഞു.

ഐപിഎൽ സമയത്തും ചർച്ചകൾ നടന്നിരുന്നു എന്നും ഈ ടീമിൽ തീർത്തും സന്തോഷവാൻ ആണെന്നും രോഹിത് പറഞ്ഞു.

Exit mobile version