ഓസ്ട്രേലിയയെ മറികടന്ന് ഇന്ത്യ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത്

Newsroom

Picsart 23 05 02 14 11 42 150
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ക്രിക്കറ്റ് ടീം, ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്തി. ഓസ്‌ട്രേലിയയെ പിന്തള്ളി ആണ് ലോകത്തിലെ ഒന്നാം നമ്പർ ടെസ്റ്റ് ടീമായി ഇന്ത്യ മാറിയത്‌. ഇന്ത്യ ഇപ്പോൾ 121 റേറ്റിംഗ് പോയിന്റുകളിൽ ആണ് നിൽക്കുന്നത്‌. ഓസ്ട്രേലിയ 116 റേറ്റിംഗ് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു.

ഇന്ത്യ 23 05 02 14 11 59 543

ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ വിജയമാണ് ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്‌. ഓസ്‌ട്രേലിയയെ 2-1 ന് തോൽപ്പിച്ച് ഇന്ത്യൻ ടീം ബോർഡർ ഗവാസ്‌കർ ട്രോഫി 2023 നിലനിർത്താൻ ഇന്ത്യക്ക് ആയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വരാൻ ഇരിക്കെയാണ് ഇന്ത്യ ലോക റാങ്കിംഗിൽ ഓസ്ട്രേലിയയെ മറികടന്നത്‌. ടി20യിലും ഇന്ത്യ ആണ് ഇപ്പോൾ റാങ്കിംഗിൽ ഒന്നാമത്.