Cricket

വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിച്ച് ഇന്ത്യ

ഓസ്ട്രേലിയയെ 480 റൺസിന് പുറത്താക്കിയ ശേഷം രണ്ടാം ദിവസം പത്തോവര്‍ നേരിട്ട ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 36 റൺസ് നേടി. ഓസ്ട്രേലിയയുടെ സ്കോറിന് 444 റൺസ് പിന്നിലുള്ള ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗിൽ 18 റൺസും രോഹിത് ശര്‍മ്മ 17 റൺസും നേടി ക്രീസിൽ നിൽക്കുകയാണ്.

നേരത്തെ ഉസ്മാന്‍ ഖവാജ(180), കാമറൺ ഗ്രീന്‍(114) എന്നിവരുടെ ബാറ്റിംഗ് മികവിൽ ഓസ്ട്രേലിയ മുന്നോട്ട് പോയപ്പോള്‍ അശ്വിന്‍ 6 വിക്കറ്റ് നേടി ഇന്ത്യന്‍ നിരയിൽ തിളങ്ങി.