Picsart 24 02 24 11 05 29 276

വാർണറിന് പരിക്ക്, ഐ പി എല്ലിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് പ്രതീക്ഷ

ഡേവിഡ് വാർണറിന് പരിക്ക്. ന്യൂസിലൻഡിനെതിരായ അവസാന ടി20 മത്സരം വാർണറിന് പരിക്ക് കാരണം നഷ്ടമാകും എന്ന് ഓസ്ട്രേലിയ അറിയിച്ചു. ഇന്നലെ നടന്ന രണ്ടാം ടി20യിലും പരിക്ക് കാരണം വാർണർ കളിച്ചിരുന്നില്ല. വാർണർ ഇനി ടി20 ലോകകപ്പിൽ മാത്രമെ ഓസ്ട്രേലിയക്ക് ആയി കളിക്കുകയുള്ളൂ‌. അത് അദ്ദേഹത്തിന്റെ അവസാന ഇന്റർനാഷണൽ ടൂർണമെന്റും ആയിരിക്കും.

അടുത്ത മാസം ഐപിഎൽ 2024 ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷ. വാർണർ മാത്രമല്ല ഈ പരമ്പരയിൽ ന്യൂസിലൻഡ് താരങ്ങളായ കോൺവേ, രചിൻ എന്നിവർക്കും ഈ പരമ്പരയിൽ പരിക്കേറ്റു. ഇരുവരും ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരങ്ങളാണ്. ഐ പി എല്ലിന് മുമ്പ് ഇവരും ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷ.

Exit mobile version