Picsart 24 01 16 12 00 40 233

ICC പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം പാറ്റ് കമ്മിൻസിന്

ഓസ്‌ട്രേലിയൻ ബൗളറും ക്യാപ്റ്റനും ആയ പാറ്റ് കമ്മിൻസ് 2023 ഡിസംബറിലെ ഐസിസി മികച്ച പുരുഷ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ്, ആഷസ് നിലനിർത്തൽ എന്നിവയിലൂടെ ഓസ്‌ട്രേലിയൻ നായകന് 2023 മികച്ച വർഷമായിരുന്നു. ഈ പുരസ്‌കാരം കൂടെ സ്വന്തമാക്കി കമ്മിൻസ് ഈ വർഷം മികച്ച രീതിയിലാണ് പൂർത്തിയാക്കുന്നത്. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിൽ കമ്മിൻസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു‌.

ബംഗ്ലാദേശിന്റെ തൈജുൽ ഇസ്‌ലാം, ന്യൂസിലൻഡിന്റെ ഗ്ലെൻ ഫിലിപ്‌സ് എന്നിവരെ മറികടന്നാണ് കമ്മിൻസ് പുരസ്കാരം സ്വന്തമാക്കിയത്‌. കരിയറിൽ ആദ്യമായാണ് കമ്മിൻസ് ഈ അവാർഡ് നേടുന്നത്‌. നവംബറിൽ ഓസ്ട്രേലിയയുടെ തന്നെ ട്രാവിസ് ഹെഡ് ആയിരുന്നു ഈ പുരസ്കാരം നേടിയത്.

Exit mobile version