Picsart 24 01 16 14 14 46 180

ജോസെ മൗറീഞ്ഞോയെ റോമ പുറത്താക്കി

ജോസെ മൗറീഞ്ഞോ എ എസ് റോമയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായി‌. ജോസെയെ പുറത്താക്കിയതായി ക്ലബ് അറിയിച്ചു. അവസാന മൂന്ന് സീസണുകലായി ജോസെ റോമയിൽ ഉണ്ട്. ഈ സീസണിലെ മോശം ഫോം ആണ് ജോസെയെ പുറത്താക്കാൻ കാരണം. അവസാന മത്സരത്തിൽ റോമ എ സി മിലാനോട് പരാജയപ്പെട്ടിരുന്നു.അവസാന ആറ് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് റോമ വിജയിച്ചത്.

സീരി എയിൽ ഇപ്പോൾ റോമ ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്. അവർ യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഘട്ടം കടന്നിരുന്നു‌. എന്നാൽ ലീഗിൽ മോശം ഫോം തന്നെയാണ് ജോസെക്ക് വിനയായത്. ഒരു സീസൺ മുമ്പ് റോമയെ കോൺഫറൻസ് ലീഗ് കിരീടം നേടാൻ ജോസെ സഹായിച്ചിരുന്നു. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് ഫൈനലിൽ എത്താനും റോമക്ക് ആയിരുന്നു.

മുമ്പ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ഇന്റർ മിലാൻ, പോർട്ടോ തുടങ്ങി വലിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ജോസെ ഇനി എങ്ങോട്ടേക്ക് പോകും എന്ന് വ്യക്തമല്ല.

Exit mobile version